പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് പടിഞ്ഞാറത്തറ. പടിഞ്ഞാറത്തറയുടെ ഭൂവിസ്ത്യതി 55.18 ചതുരശ്ര കിലോമീറ്ററും ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിന് 388 എന്ന തോതിലുമാണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പശ്ചിമഘട്ടമല നിരകളും കിഴക്ക് ഭാഗം കുറുമ്പാലക്കോട്ട എന്ന ഇടത്തരം ഉയരമുള്ള ഒറ്റപ്പെട്ട മലയും സ്ഥിതി ചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ആയ ബാണാസുര സാഗർ അണക്കെട്ട് ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 2001 ലെ സെൻസസ് പ്രകാരം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 21398 ഉം സാക്ഷരത 82.72% ഉം ആണ്.
Read article